ഒറ്റ നോട്ടത്തില്‍

മുഖാമുഖം നിൽക്കുന്ന കുറവൻ-കുറത്തി മലകളും അവയെ കൂട്ടിയിണക്കന്ന ആർച്ച് ഡാമുമാണ് ഇടുക്കി എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ചെറുസമുദ്രം പോലെ ഇടുക്കി ജലാശയം നിലകൊള്ളുന്നു. ബഹു.ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി.ഇന്ദിരാഗാന്ധി 1976 ഫെബ്രുവരി 12-ന്  കമ്മീഷൻ ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചത് മുതൽ കേരളത്തിലെ അനേകായിരം ഭവനങ്ങൾക്കും സ്ഥാപനങ്ങൾക്കും കാറ്റും വെളിച്ചവും കൂറ്റൻ യന്ത്രങ്ങളെ ചലിപ്പിക്കുവാൻ പോന്ന ശക്തിയും നിർലോഭം നൽകിവരുന്ന ഇടുക്കി ജലവൈദ്യുതപദ്ധതിയെ ഒട്ടൊരു  ആദരവോടെയല്ലാതെ നോക്കികാണുവാൻ സാധിക്കുകയില്ല. 

          ചരിത്രത്തിന്റെ താളുകൾ പുറകോട്ടു മറിച്ചാൽ തമിഴ്നാട്ടിൽ നിന്നും കുടിയേറിയ നാടുവാഴികളുടെ പരമ്പരയിൽപ്പെട്ടവരാണ് ഇവിടുത്തെ ആദിമ നിവാസികൾ എന്ന നിഗമനത്തിൽ എത്തിച്ചേരും. പ്രാചീനമായി നിരവധി പുരാവസ്തുക്കൾ പല പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കപ്പെടിടുണ്ട്.