സാന്ദ്രാമോൾ ജിന്നി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പേര്: സാന്ദ്രാമോൾ ജിന്നി
ജനന തീയതി: 20/03/2000
മേൽവിലാസം: വടക്കേത്തലയ്ക്കൽ വീട്, ചേലച്ചുവട് പി.ഒ, ചേലച്ചുവട്,ഇടുക്കി പിൻ-685606
ഫോൺ: 7306961431
ഈമെയിൽ: ginnysandramol@gmail.com
വിദ്യാഭ്യാസ യോഗ്യത
Msc Chemistry
രാഷ്ട്രീയ/സാമൂഹിക പ്രവർത്തനം
വാർഡ്: 02- കഞ്ഞിക്കുഴി
രാഷ്ട്രീയ പാർട്ടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ്
മുൻകാല പദവികൾ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ- കഞ്ഞിക്കുഴി ഡിവിഷൻ (2024-2025)
ഗവ.കോളേജ് കട്ടപ്പന- യൂണിയൻ വൈസ് ചെയർപേഴ്സൺ
കോളേജ് വുമൺ സെൽ ലീഡർ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി
ലക്ഷ്യങ്ങളും വികസന മുൻഗണനകളും
* കാർഷിക പുരോഗതി: കർഷകർക്കായി ബ്ലോക്ക് തലത്തിൽ കൂടുതൽ കർഷക സംഘങ്ങളും ക്ലബ്ബുകളും രൂപീകരിക്കും. നൂതന കൃഷിരീതികൾ പരിചയപ്പെടുത്താനും, പരസ്പര സഹകരണത്തോടെയുള്ള കൃഷി പ്രോത്സാഹിപ്പിക്കാനും, കൃഷി ലാഭകരവും ആകർഷകവുമായ തൊഴിലായി മാറ്റുന്നതിനും മുൻഗണന നൽകുക.
* അടിസ്ഥാന സൗകര്യ വികസനം: സുരക്ഷിതമായ പാര്‍പ്പിടം,കുടിവെള്ളം ലഭ്യത,മികച്ച ഗ്രാമീണ റോഡുകള്‍, വഴിവിളക്കുകള്‍ എന്നിവ ഉറപ്പുവരുത്തുക.
* ആരോഗ്യ മേഖല: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും(FHC) യും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും (CHC) അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ടസേവനം ഉറപ്പാക്കുകയുംചെയ്യുക. പകർച്ചവ്യാധികൾ പോലുള്ള പൊതുജനാരോഗ്യ പ്രതിസന്ധികളെ നേരിടാൻ മുൻകൂട്ടിയുള്ള ജാഗ്രതയും ശക്തമായ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കുക.
* വിദ്യാഭ്യാസ മേഖല: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് അക്കാദമിക് നിലവാരം ഉയർത്തുന്നതിനൊപ്പം പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് പ്രത്യേക വിദ്യാഭ്യാസ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം എന്നിവ കർശനമാക്കുകയും കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്താൻ സഹായിക്കുന്ന പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യുക.
* ടൂറിസം: ഇടുക്കിയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
* മാലിന്യ സംസ്കരണം: ഹരിത കർമ്മ സേന, അംഗനവാടി പ്രവര്‍ത്തകര്‍, ആശാ വർക്കർമാർ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മാലിന്യം ലഘൂകരണ സംസ്കാരം (Zero Waste Culture) വളർത്തിയെടുക്കുക.
* ഡിജിറ്റൽ അവബോധവും സേവനങ്ങളും: ബ്ലോക്ക് പഞ്ചായത്തിലെയും മറ്റു പൊതു സ്ഥാപനങ്ങളിലെയും സേവനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കുക.
സന്ദേശം
"ജനാധിപത്യത്തിന്റെ അടിത്തറയിൽ നിന്ന് ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി, ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക -വിനോദ സഞ്ചാര മേഖലകളിൽ സുസ്ഥിരമായ വികസനം കൊണ്ടുവരുന്ന, സുതാര്യവും ജനപക്ഷവുമായ ഒരു ഭരണനിർവ്വഹണമാണ് എന്റെ ലക്ഷ്യം."